കോഴിക്കോട്: ദേശാഭിമാനി കോഴിക്കോട് ബ്യൂറോ സീനിയർ റിപ്പോർട്ടർ എം ജഷീനയ്ക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ പുരസ്‌കാരം. മികച്ച ജെൻഡർ റിപ്പോർട്ടിനാണ് അരലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം.
‘തൊഴിലിടങ്ങൾ, അവളിടങ്ങൾ’ എന്ന ശീർഷകത്തിൽ 2022 നവംബർ ആറുമുതൽ പ്രസിദ്ധീകരിച്ച പരമ്പരക്കാണ് പുരസ്‌കാരം. സ്‌ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന വിവേചനങ്ങളും വെല്ലുവിളിയുമായിരുന്നു പ്രമേയം.
കോഴിക്കോട് കുന്നമംഗലം സ്വദേശിനിയായ ജഷീന മൂത്തടക്കാട് കോയയുടെയും പാത്തുമ്മയുടെയും മകളാണ്. മകൻ: ഖയാൽ അമൻ. നേരത്തെ മീഡിയ അക്കാദമി ഫെല്ലോഷിപ്പ്, ഐഎംഎ മാധ്യമ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
എം ജഷീനയ്ക്ക് പ്രസ് കൗൺസിൽ പുരസ്കാരം

