പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളില്‍ സീറ്റൊഴിവ്


കോഴിക്കോട്: സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 2024-25 അദ്ധ്യയന വര്‍ഷം സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള, പി എസ് സി അംഗീകരിച്ച കെജിടിഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെജിടിഇ പ്രസ് വര്‍ക്ക്, കെജിടിഇ പോസ്റ്റ് പ്രസ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷകര്‍ എസ്എസ്എല്‍സി അഥവാ തത്തുല്യ യോഗ്യത പാസ്സായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ/ഒഇസി വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്റ്റൈപ്പന്റും ലഭിക്കും.  ഒബിസി/എസ്ഇബിസി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. 
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്സ്‌പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോയും സഹിതം സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണം.  ഫോണ്‍: 0495-2723666, 0495-2356591, 977875133.

Leave a Reply

Your email address will not be published. Required fields are marked *