വേങ്ങേരി: സ്നേഹദീപം റസിഡൻ്റ്സ് അസോസിയേഷൻ പന്ത്രണ്ടാം വാർഷികം ‘സ്നേഹസംഗമം’ ആഘോഷിച്ചു. വാർഡ് കൗൺസിലർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണദാസ് തീരം അധ്യക്ഷനായി. ജാനു തമാശ ഫെയിം ലിധി ലാൽ മുഖ്യാതിഥിയായി. കെ ജെ ജോസഫ്, ജയ രാജേഷ്, വി ടി സുരേന്ദ്രൻ, ടി സജി, സി എം അനൂപ് കുമാർ, യു രജനി, കോമളവല്ലി താരാഗൃഹം എന്നിവർ സംസാരിച്ചു. ടി സി മനോജ് സ്വാഗതവും പി പി രഞ്ജിത്ത് നന്ദിയും പറഞ്ഞു.
വിവിധ കലാപരിപാടികളോടൊപ്പം കൃഷ്ണദാസ് തീരം രചിച്ച്, കെ കെ സന്തോഷ് സംവിധാനം നിർവഹിച്ച ‘വെട്ടമില്ലാത്ത സൂര്യൻ ‘ നാടകം അരങ്ങേറി.
സ്നേഹദീപം വാർഷികാഘോഷം

