പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിലെ യുപി വിഭാഗം സംസ്കൃതോത്സവത്തിൽ കിരീടത്തിൽ മുത്തമിട്ട് മേലടി സബ് ജില്ല. 95 പോയിന്റ് നേടിയാണ് മേലടിയുടെ വിജയം. 89 പോയിന്റ് നേടിയ പേരാമ്പ്രയാണ് രണ്ടാമത്. സ്കൂൾ തലത്തിൽ എയുപിഎസ് ചാത്തമംഗലം ഒന്നും അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
അറബിക് സാഹിത്യോത്സവം
യുപി വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ ചാമ്പ്യന്മാരായി കൊയിലാണ്ടി, നാദാപുരം, താമരശ്ശേരി ഉപജില്ലകൾ. 65 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം മൂവരും പങ്കിട്ടത്. പേരാമ്പ്ര, ഫറോക്ക് എന്നിവയാണ് രണ്ടാം സ്ഥാനത്ത്. 43 പോയിന്റ് നേടിയ വടകര എംയുഎം വിഎച്ച്എസ്എസ് സ്കൂൾ തലത്തിൽ ഒന്നാമതെത്തി. 35 പോയിന്റുമായി ജെഡിടി ഇസ്‌ലാം എച്ച്എസ്എസ് ആണ് രണ്ടാമത്.

