കവിതകൾ


നൊമ്പരങ്ങൾ

ശ്രീലത

നിഴലിന്റെ ആഴങ്ങളിൽ
ഓർമ്മകളുടെ ആഘാതങ്ങൾ
നിശബ്ദ നിലവറകൾ തുറക്കുന്നുവോ…..
വേദനകൾ കൊണ്ടു രാഗങ്ങൾ തീർത്തു
ഹൃദയത്തിൽ മുറിവായ്
പിടയുന്നുവോ….
നിശബ്ദ രോദനങ്ങൾ നെടുവീർപ്പായ്
തകർന്ന സ്വപ്നങ്ങൾ
മിഴിനീരായ് ….
കൊഴിയുന്ന പുഷ്പങ്ങൾ
പൂച്ചെടികളായ്….
അനന്തമായ രാത്രിയുടെ കാതലിൽ പ്രതീക്ഷകൾ മിന്നിമറയുന്നുവോ….
മങ്ങിയ വെളിച്ചത്തിൽ
കാലത്തിന്റെ കൈകളിൽ അമരുന്നു ജീവിതങ്ങൾ …..

മൗനം

നിൻ ചുണ്ടിലെ മന്ദഹാസം
മിഴികളിലെ തിളക്കം
എങ്ങു പോയ്മറഞ്ഞു….
കോരി ചൊരിയുന്ന
മഴയുടെ താളം
നിലയ്ക്കുമ്പോഴുള്ള
മൗനം പോൽ….
ഏഴുസ്വരങ്ങൾ
കൊഴിയുമ്പോഴുള്ള
നിശ്ചലത പോൽ….
നിൻ വാക്കുകൾക്ക്
ഒന്നും ഉരിയാടാതെ
പിണങ്ങി നിൽക്കുന്ന
നിൻ സ്വരത്തിന്
എന്തേ ഈ മൗനം …..
എന്നുമെന്റെയുള്ളിൽ
നിൻ പുഞ്ചിരി മാത്രമായ്
നിറഞ്ഞിരുന്നൂ …… ❤️


Leave a Reply

Your email address will not be published. Required fields are marked *