ജീവൻ രക്ഷാ പരിശീലനം      
ഉദ്ഘാടനം

കോഴിക്കോട്: താലൂക്ക് ദുരന്തനിവാരണ സേനയുടെ ജീവൻ രക്ഷാ പരിശീലനത്തിന്റെ മൂന്നാം ബാച്ച് പന്തീരാങ്കാവ് പൊലീസ് ഇൻസ്‌പെക്ടർ എ എസ് സരിൻ ഉദ്ഘാടനം ചെയ്തു.
ദുരന്തങ്ങളെയും അപകടങ്ങളെയും നേരിടാൻ അതാതു പ്രദേശത്തു നിന്ന് തന്നെയുള്ളവരെ ശാസ്ത്രീയമായി തയ്യാറാക്കുകയാണ് ലക്ഷ്യം.

മഠത്തിൽ അബ്ദുൽ അസീസ് അധ്യക്ഷനായി. ചീഫ് കോ-ഓർഡിനേറ്റർ ഉമറലി ശിഹാബ് മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ്‌ മുണ്ടമ്പ്ര ക്ലാസെടുത്തു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി, പെരുമണ്ണ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജി പുത്തലത്ത്, ഒളവണ്ണ വില്ലേജ് ഓഫീസർ പി പി പ്രസാദ്, റെയിൽവേ പൊലീസ് എഎസ്ഐ സുമി അനിൽകുമാർ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം ഷാജി പനങ്ങാവിൽ, സലീം കൊമ്മേരി, പ്രഭാത്, രഞ്ജിത്ത്, നിമിഷ ഫെബിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *