കോഴിക്കോട്:
നാടകാചാര്യൻ കെ ടി മുഹ മ്മദ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് തെരുവുനാടകോത്സവം, അനുസ്മരണ സമ്മേളനം, അനുബന്ധ പരിപാടികൾ എന്നിവ നടത്താൻ തീരുമാനിച്ചു. സംഘാടക സമിതി രൂപീകരണയോഗം കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പുരുഷൻ കടലുണ്ടി അധ്യക്ഷത വഹിച്ചു.
സംഘാടകസമിതി ഭാരവാഹികൾ: കെ ടി കുഞ്ഞിക്കണ്ണൻ(ചെയർമാൻ) ഡോ. യു ഹേമന്ത് കുമാർ (ജനറൽ കൺവീനർ)വിൽസൺ സാമുവൽ (ട്രഷറർ). പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ 25 ന് ടൗൺഹാളിലാണ് അനുസ്മരണ സമ്മേളനം
കെ ടി മുഹമ്മദ് അനുസ്മരണം: സംഘാടക സമിതിയായി

