ഹോമിയോ ഫാർമസിസ്റ്റ് ഒഴിവ്

കോഴിക്കോട്: ജില്ലയിലെ  നാഷണൽ ആയുഷ് മിഷൻ വഴിയുള്ള പബ്ലിക് ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി  ആയുഷ് മിഷൻ ഹോമിയോ ഫാർമസിസ്റ്റ്  തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും മാർച്ച് 11 ന് വെസ്റ്റ് ഹിൽ ചുങ്കം  ഭട്ട് റോഡിലുള്ള ജില്ലാ  ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ  ഉച്ചയ്ക്ക്  1.30 ന് നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ  അസ്സൽ സർട്ടിഫിക്കറ്റുകളുടെ  കോപ്പികളും  സഹിതം  എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. യോഗ്യത : സി.സി.പി/എൻ.സി.പി. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്സ്. ഫോൺ:  0495 2923213.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000