കോഴിക്കോട്: യുനസ്കോയ്ക്ക് കീഴിലുള്ള ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ- ഓപ്പറേഷന് നെറ്റ് വര്‍ക്കി ( The interctiy intagible Cultural Cooperation Network ICCN ) നെ ഇനി മലയാളി നയിക്കും. പയ്യന്നൂർ ഫോക് ലാൻഡ് ചെയർമാൻ ഡോ. വി ജയരാജനെ ഐസിസിഎൻ സെക്രട്ടറി ജനറലായി കോഴിക്കോട്ട് നടന്ന ഒമ്പതാമത് ജനറല്‍ അസംബ്ലി തെരഞ്ഞെടുത്തു. സ്പെയിനിലെ ജൂലിയോ ബ്ലാൻസ്കോ നാച്ചറിൽ നിന്നാണ് സ്ഥാനം ഏറ്റെടുക്കുന്നത്.
ഐസിസിഎൻ പ്രസിഡന്റ് സ്പെയിനിലെ അൽ ജമസി മേയർ സൻ ജോസ ബ്രിട്ടോൺസ അധ്യക്ഷത വഹിച്ചു.
ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ പദവിയിലെത്തുന്നത്. നിലവിൽ ഐസിസിഎൻ സൗത്ത് ഏഷ്യ ഡയറക്ടറാണ് അദ്ദേഹം. ഭാര്യ: സാരഞ്ജിനി.
മക്കൾ: ആതിര ജയരാജ്, ആരതി ജയരാജ്.
ലോക രാഷ്ട്രങ്ങൾ നഗരവൽക്കരണത്തിലേക്ക് പോയ്ക്കൊണ്ടിരിക്കുമ്പോൾ അപ്രത്യക്ഷമാകുന്നത് അസ്പർശ്യ പൈതൃകങ്ങളാണെന്നും അവ സംരക്ഷിക്കാനും വരുംതലമുറക്ക് കൈമാറാനും നഗരസഭകൾ തയ്യാറാവണമെന്നും കോഴിക്കോട് നടന്ന ഒമ്പതാം ഐസിസിഎൻ ജനറൽ അസംബ്ലി പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.
ഐസിസിഎൻ പ്രസിഡന്റ് സ്പെയിനിലെഅൽ ജമസി മേയർ സൻ ജോസ ബ്രിട്ടോൺസ അധ്യക്ഷത വഹിച്ചു. ജൂലിയസ് ബ്ലാസ് കോ , മാർ നവാറോ , ബോട്ട് സ്വാന മേയർ മെർക്കി , ശ്രീലങ്കയിലെ ഗല സിറ്റി മേയർ മേസ്ത്രി ഡി സിൽവ, ബ്രസീലിയൻ പ്രതിനിധി കാമില ലിയേൽ, ഇറാൻ പ്രതിനിധി അക്ബർ കരീമി സംസാരിച്ചു.
‘സാംസ്കാരിക വിനിമയത്തിലൂടെ ലോക സമാധാനം’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് അഞ്ചു ദിവസമായി കോഴിക്കോട്ട് സമ്മേളനം നടന്നത്.
പൈതൃക കലകളുടെ സംരക്ഷണം നയമായി പ്രഖ്യാപിച്ച 45 ലോക നഗരങ്ങളിലെ പ്രതിനിധികളാണ് ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച സമ്മേളനത്തിന് എത്തിയത്.

