കോഴിക്കോട്: നരിക്കുനി ബൈത്തുൽ ഇസ്സ
ആർട്സ് ആൻഡ് സയൻസ് കോളേജിലെ
പി ജി ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് ഡിസംബർ 7, 8 തീയതികളിൽ ഐ എൽ എഫ് എന്ന പേരിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഇസ്സ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ രണ്ടു ദിവസങ്ങളിലെ വ്യത്യസ്ത സെഷനുകളിലായി സാഹിത്യ- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
സാഹിത്യം സംസ്കാരം സംവാദം എന്ന തീമിൽ നടക്കുന്നഫെസ്റ്റ് എം കെ മുനീർ എം എൽഎ ഉദ്ഘാടനം ചെയ്യും. എൻ പി ഹാഫിസ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. ലിറ്ററേച്ചർ ഫെസിറ്റിവലിനോടനുബന്ധിച്ച്
പുസ്തകമേള, സ്റ്റഡി ആൻഡ് ജോബ് എബ്രോഡ് കൗൺസലിംഗ് സ്റ്റാൾ, എഫ് എം ആർജെ ഹണ്ട്, ഫുഡ് ഫെസ്റ്റ്, ചിത്ര പ്രദർശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. സെൽഫ് ഫിനാൻസ് കോളേജ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സാഹിത്യം, യാത്ര, സാംസ്കാരികം, ഫോട്ടോഗ്രഫി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളിലായി
വീരാൻ കുട്ടി, ഉമ്പാച്ചി, ബിബിൻ ആന്റണി, ഔസാഫ് അഹ്സൻ , ആഖിയ കോമാച്ചി ,സഹല പരപ്പൻ, എം ബി മനോജ് , മൻസൂർ മാവൂർ, അജയ് ജിഷ്ണു സുധേയൻ, ഫാത്തിമ ഫസീല എന്നിവർ അണിനിരക്കും.
ഇൻതിഫാദ എന്ന് പേരിട്ടിരിക്കുന്ന ആർട് ഗാലറിയിൽ പ്രദർശിപ്പിക്കാനിരിക്കുന്ന അജീബ് കോമാച്ചി പലസതീനിൽ വെച്ചെടുത്ത ഫോട്ടോകളുടെ എക്സിബിഷനായ ഒലീവിലയിലെ ഇളം ചോര
ഐ എൽ എഫി ന്റെ മുഖ്യ ആകർഷകമായിരിക്കും.
വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റ് സാഹിത്യ തൽപരർക്കും പരിപാടിയിൽ പങ്കെടുക്കാൻ അവസരമുണ്ട്. പ്രൊഫസർ എൻ അബ്ദുറഹ്മാൻ , അസിസ്റ്റൻഡ് പ്രഫസർമാരായ ഷജീർ,ഫാത്തിമ ഫസീല , നാജിയ നസ്റിൻ ,വിദ്യാർത്ഥിനി അമീനാ ഗഫൂർ എന്നിവർ വാർത്താ സമ്മേനത്തിൽ പങ്കെടുത്തു.

