കോഴിക്കോട്: സഹകരണമന്ത്രിയുടെ പ്രത്യേക പുരസ്കാരമായ ‘കോപ് ഡേ പുരസ്കാരം 2024’ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമ്മാനിച്ചു. കോട്ടയത്ത് അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിൽ സഹകരണമന്ത്രി വി എൻ വാസവനിൽനിന്ന് സൊസൈറ്റിയുടെ ജനറൽ മാനേജർ (അഡ്മിൻ) കെ പി ഷാബുവും ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) കെ പി ജിനീഷും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മാതൃക പ്രവർത്തനങ്ങൾ നടത്തിയതിനാണ് നാലു നോമിനേഷനുകളിൽനിന്ന് ഊരാളുങ്കൽ സൊസൈറ്റിയെ തെരഞ്ഞെടുത്തത്.
ഊരാളുങ്കൽ സൊസൈറ്റിക്ക് ‘കോപ്ഡേ പുരസ്കാരം’ സമ്മാനിച്ചു

