‘വിലാപഭൂമികയുടെ സ്ഥലരാശി’
ഏകാംഗ ചിത്രപ്രദര്‍ശനം

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന ബെന്നി കെ എയുടെ ‘വിലാപഭൂമികയുടെ സ്ഥലരാശി’ ഏകാംഗ ചിത്രപ്രദര്‍ശനം ഡിസംബര്‍ 19 ന് വൈകുന്നേരം 4ന് അക്കാദമി കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ 2022-23ലെ സമകാലിക കലാപ്രദര്‍ശന പദ്ധതിയുടെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 19ന് വൈകുന്നേരം 4 ന് അക്കാദമി നിര്‍ വാഹക സമിതി അംഗം സുനില്‍ അശോകപുരം അദ്ധ്യക്ഷത വഹിക്കും.

ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് ഹോചിമിന്‍ പി എച്ച് നിര്‍വ്വഹിക്കും. ചടങ്ങില്‍ കെ സുധീഷ് ആശംസ അര്‍പ്പിക്കും. മേഘ വി ശ്രേയസ്സാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്യുന്നത്.
ഈ കലാപ്രദര്‍ശനം ഇഴ ചേര്‍ന്നതും സങ്കീര്‍ണവുമായ മനുഷ്യ-പ്രകൃതി ബന്ധങ്ങളുടെ ചിത്രപരമായ വ്യാഖ്യാനങ്ങളിലേക്ക് നമ്മെ തുറക്കുന്നു.
പ്രദര്‍ശനം ഡിസംബര്‍ 28ന് സമാപിക്കും. പ്രദര്‍ശനസമയം രാവിലെ 11 മുതല്‍
വൈകുന്നേരം 7 വരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *