കോഴിക്കോട്: ഐ ലീഗിൽ ചൊവ്വാഴ്ച ഗോകുലം കേരള എഫ് സി ശ്രീനിധി ഡെക്കാൻ എഫ് സിയെ നേരിടും. ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ നടക്കുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ഗോകുലം കേരള എഫ് സി ആഗ്രഹിക്കുന്നില്ല, നിലവിൽ പത്തുമത്സരങ്ങളിൽ നിന്ന് പതിനാല് പോയിന്റുമായി ആറാം സ്ഥാനത്താണ് കേരളത്തിന്റെ സ്വന്തം ടീം. രണ്ടാം സ്ഥാനത്തുള്ള ശ്രീനിധിക്ക് പത്തുമത്സരങ്ങളിൽ നിന്ന് ഇരുപത് പോയിന്റുണ്ട്. ആദ്യ പാദ ഐലീഗ് ഫിക്സ്ചറിലെ ഗോകുലത്തിന്റെ അവസാനമത്സരമാണിത്. രണ്ടാം ഘട്ട ഫിക്സ്ചറുകൾ ജനുവരിയിലാണ് ലഭ്യമാവുക, കിരീട പ്രതീക്ഷ നിലനിർത്താൻ ഗോകുലത്തിന് നാളത്തെ മത്സരം വിജയിക്കണം.
ഐ ലീഗിൽ നാളെ ഗോകുലം- ശ്രീനിധി പോരാട്ടം

