കോഴിക്കോട്: ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സെന്ററില്‍ പി എസ് സി അംഗീക്യത, എല്ലാവിധ സര്‍ക്കാര്‍ ആനൂകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ടിത ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് 2024-25 അദ്ധ്യയന വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകള്‍: ഫുഡ് ആന്റ് ബീവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്. ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി.
പ്ലസ് ടു/തത്തുല്യമാണ് യോഗ്യത.
അപേക്ഷ ഫോം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോഴിക്കോട് സെന്ററില്‍ നിന്നും 100 രൂപയ്ക്ക് ജനറല്‍ വിഭാഗക്കാര്‍ക്കും 50 രൂപയ്ക്ക് പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ലഭിക്കും. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റ് ആയ www.fcikerala.org വഴി ഓണ്‍ലൈനായും അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷ നൽകേണ്ട അവസാന തിയ്യതി മെയ് 31 വൈകീട്ട് അഞ്ച് വരെ. ഫോണ്‍ : 0495 2372131, 9745531608.

