കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. യോഗദർശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തപ്പെടുന്നത്. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന എസ്ആർസി ഓഫീസിൽ നിന്നും ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി : ഡിസംബർ 31 ഫോൺ : 0471 2325101, 8281114464. www.srccc.in.
Related Posts
ക്ലാര്‍ക്ക് പരീക്ഷ 28 ന്
കോഴിക്കോട്: ജില്ലയിലെ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (നേരിട്ടുള്ള നിയമനം) (കാറ്റഗറി നം. 503/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ഒഎംആര്‍ പരീക്ഷ സെപ്തംബര്‍ 28 ന് ഉച്ച 1.30 മുതല്‍…
ഐഎച്ച്ആര്‍ഡി അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഐഎച്ച്ആര്‍ഡി വിവിധ കേന്ദ്രങ്ങളില്‍ ജൂണില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്കുള്ള (Revised scheme 2024) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍, യോഗ്യത എന്നീ ക്രമത്തില്‍: പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ…
ആകാശ് നാഷണൽ ടാലൻ്റ് ഹണ്ട് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
കോഴിക്കോട്: പരീക്ഷാ കോച്ചിങ് വിദഗ്ധരായ ആകാശ് എഡ്യുക്കേഷണൽ സർവീസസിൻ്റെ ഈ വർഷത്തെ നാഷനൽ ടാലൻ്റ് ഹണ്ട് സ്കോളർഷിപ്പ് തീയതികൾ പ്രഖ്യാപിച്ചു. അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള …

