കോഴിക്കോട്: രാത്രികാല ട്രോളിംഗ് നടത്തിയതിനെ തുടര്‍ന്ന് ബോട്ടില്‍ നിന്നും പിടിച്ചെടുത്ത വലയും അനുബന്ധ സാമഗ്രികളും ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന് കീഴില്‍ പൊതുലേലം ചെയ്യും. മെയ് 14 ന് രാവിലെ 11 ന് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിലാണ് ലേലം. ഫോണ്‍: 0495-2414074.

