കോഴിക്കോട്: പുതിയറ എസ് കെ പൊറ്റെക്കാട്ട് കൾച്ചറൽ അഷ്ടപദ അക്കാദമി ഇൻ്റർമീഡിയറ്റ് ലെവൽ ചെസ്സ് കളിക്കാർക്കായി മെയ് 6 മുതൽ അക്കാദമി ഹാളിൽ 5 ദിവസത്തെ ചെസ് കോച്ചിംഗ് സംഘടിപ്പിക്കുന്നു. ചെസ് ഒളിമ്പ്യൻ പ്രൊഫ. എൻ ആർ അനിൽകുമാർ, എൻ ജ്യോതിലാൽ എന്നിവർ ക്യാമ്പ് നയിക്കും. ELO റേറ്റിംഗ് 1400 ഉം അതിനുമുകളിലും ഉള്ള കളിക്കാർക്ക് ക്യാമ്പിൽ ചേരാം. വിശദവിവരങ്ങൾക്ക് 9745342249, 9446501792 നമ്പറുകളിൽ ബന്ധപ്പെടുക.

