കോഴിക്കോട്: കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ കോഴ്‌സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്‌വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ്, ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ ആന്റ് ഡി.ടി.പി എന്നീ കോഴ്‌സുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. പ്രസ്തുത കോഴ്‌സുകൾക്ക് എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സെന്ററിലാണ് കോഴ്‌സുകൾ നടത്തുന്നത്. അപേക്ഷാ ഫോറം 100 രൂപയക്ക് നേരിട്ടും, 135 രൂപയ്ക്ക് തപാലിലും ഓഫീസർ ഇൻ ചാർജ്, സി-ആപ്റ്റ് റാം മോഹൻ റോഡ്, മലബാർ ഗോൾഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കും. വിവരങ്ങൾക്ക് 0495 2723666, 0495 2356591, 9778751339. www.captkerala.com.
Related Posts
എഞ്ചിനീയറിങ് കോളേജില്‍ കരാർ നിയമനം
കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെൻ്റേഷന്‍ പഠന വിഭാഗത്തിലേക്കും കംപ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എന്നീ ട്രേഡുകളില്‍ ട്രേഡ്സ്മാന് തസ്തികകളിലേക്കും…
എസ് ടി പ്രൊമോട്ടര്‍ നിയമനം
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനു കീഴിലുള്ള ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ നരേന്ദ്രദേവ്, സീതപ്പാറ, ആലംപാറ, ചെങ്കോട്ടകൊല്ലി ഉന്നതികളിലും മറ്റ് ഒറ്റപ്പെട്ട ഉന്നതികളിലും എസ്.ടി പ്രൊമോട്ടര്‍മാരായി (ഒഴിവ്…
വേതനരഹിത അപ്രന്റിസ്
കോഴിക്കോട്: മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്നിക്ക് കോളേജിന് കീഴിലെ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് രണ്ട് വേതന രഹിത അപ്രന്റിസുകളെ നിയമിക്കുന്നതിന് നവംബര്‍ 11…

