കോഴിക്കോട്: കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ കോഴ്സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ്, ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ ആന്റ് ഡി.ടി.പി എന്നീ കോഴ്സുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. പ്രസ്തുത കോഴ്സുകൾക്ക് എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സെന്ററിലാണ് കോഴ്സുകൾ നടത്തുന്നത്. അപേക്ഷാ ഫോറം 100 രൂപയക്ക് നേരിട്ടും, 135 രൂപയ്ക്ക് തപാലിലും ഓഫീസർ ഇൻ ചാർജ്, സി-ആപ്റ്റ് റാം മോഹൻ റോഡ്, മലബാർ ഗോൾഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കും. വിവരങ്ങൾക്ക് 0495 2723666, 0495 2356591, 9778751339. www.captkerala.com.
Related Posts
കെജിടിഇ കമ്പ്യൂട്ടര്‍ ആന്റ് ഡിടിപി കോഴ്സ്
കോഴിക്കോട്: സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള, പി എസ് സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് ഡിടിപി കോഴ്സിന്…
കോളേജ് വിദ്യാര്‍ഥികള്‍ക്കായി വ്ളോഗ് മത്സരം
കോഴിക്കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നാഷണൽ സർവീസ് സ്കീമുമായി സഹകരിച്ച് ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി വ്ളോഗ് മത്സരം സംഘടിപ്പിക്കുന്നു. ‘ക്യാമ്പസ് സ്പീക്സ്’ എന്ന പേരിൽ നടത്തുന്ന മത്സരത്തില്‍…
എസ്പിസി അധ്യാപകർക്ക് പരിശീലനം
കോഴിക്കോട്: സംസ്ഥാന ബാലാവകാശ കമ്മീഷനും കോഴിക്കോട് സിറ്റി സ്റ്റുഡന്റ് പൊലീസ് കേഡറ്റും സംയുക്തമായി എസ്പിസി അധ്യാപകർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കോഴിക്കോട് റീജിയണൽ സയൻസ് സെന്ററിൽ സംഘടിപ്പിച്ച…

