എസ് ടി പ്രൊമോട്ടര്‍ നിയമനം

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനു കീഴിലുള്ള ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ നരേന്ദ്രദേവ്, സീതപ്പാറ, ആലംപാറ, ചെങ്കോട്ടകൊല്ലി ഉന്നതികളിലും മറ്റ് ഒറ്റപ്പെട്ട ഉന്നതികളിലും എസ്.ടി പ്രൊമോട്ടര്‍മാരായി  (ഒഴിവ് -1 ) താല്‍ക്കാലിക  നിയമനത്തിനായി  പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  യോഗ്യത  പത്താം  ക്ലാസ്സ്. പി വി ടി ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം  ക്ലാസ് യോഗ്യത മതി. പ്രായപരിധി 20 നും 35നും മദ്ധ്യേ. അതാത് പഞ്ചായത്ത്/ഉന്നതിയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം  ടി.എ ഉള്‍പ്പെടെ 13500  രൂപ ഓണറേറിയം ലഭിക്കും. യോഗ്യരായവർക്ക് ഫെബ്രുവരി 24 ന്  രാവിലെ 10.30 ന് കോഴിക്കോട്  ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍  – 0495 2376364,
ടി.ഇ.ഒ പേരാമ്പ്ര : 9744233620.

Leave a Reply

Your email address will not be published. Required fields are marked *