കോഴിക്കോട്: പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന സൗജന്യ മെഷീന് ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
കോഴ്സ് വിവരങ്ങള്‍: മെഷീന് ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ്.
കോഴ്സ് ദൈര്‍ഘ്യം – 480 മണിക്കൂര്‍ (മൂന്ന് മാസം), യോഗ്യത – പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥി, പത്താം ക്ലാസ്/പ്ലസ് ടു/ഐടിഐ/ഡിപ്ലോമ. പ്രായ പരിധി: 18 നും 35 നും മദ്ധ്യേ. പരിശീലന രീതി: ഓഫ് ലൈൻ (റെസിഡന്‍ഷ്യല്‍ കോഴ്സ്, താമസവും ഭക്ഷണവും സൗജന്യം)
പരിശീലന കേന്ദ്രം: അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ലക്കിടി , കിന്‍ഫ്ര ഐഐ ഡി പാര്‍ക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട്, കേരള – 679301. ഫോണ്‍ -9495999667.

