അന്തമാനിലെത്തിയ മലബാറുകാർ

തുർക്കി എന്ന രാജ്യത്തെ ആഭ്യന്തര പ്രശ്‌നം മലബാറിലും ചലനം സൃഷ്ടിച്ചുവെന്നത്‌ ചരിത്രം. തുർക്കിയിലെ ഖലീഫ(ഭരണാധികാരി)യെ സ്ഥാനഭ്രഷ്ടനാക്കി കമാൽ പാഷ ബ്രിട്ടീഷ്‌ സഹായത്തോടെ അധികാരം പിടിച്ചെടുത്തു. മുസ്ലിം സമുദായത്തിന്റെ പുണ്യസ്ഥലമായ മെക്ക അക്കാലത്ത്‌ തുർക്കി ഖലീഫയുടെ അധികാര പരിധിയിലായിരുന്നു. അതിനാൽ ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. രാജ്യം നഷ്ടപ്പെട്ട ഖലീഫയെ അനുകൂലിച്ചുകൊണ്ടുള്ള സമരമായതിനാൽ ഈ പ്രതിഷേധത്തെ ‘ഖിലാഫത്ത്‌ പ്രസ്ഥാനം’ എന്നു വിളിച്ചു.

മലബാറിൽ മാപ്പിള സമുദായം ഉള്ളതിനാൽ ഖിലാഫത്ത്‌ പ്രസ്ഥാനം ഇവിടെ സജീവമായി. ഇത്‌ ഇംഗ്ലീഷുകാർക്ക്‌ എതിരായതിനാൽ അതിനെ പിന്താങ്ങുവാൻ രാഷ്‌ട്രപിതാവായ ഗാന്ധിജി കോൺഗ്രസുകാരോട്‌ അഭ്യർഥിച്ചു. എന്നാൽ എവിടെയോ എപ്പോഴോ വെച്ച്‌ ഈ പ്രതിഷേധ സമരത്തിന്റെ വഴി തെറ്റിയെന്നത്‌ ചരിത്രം. കോൺഗ്രസ്‌ നേതാക്കളായ കെ പി കേശവമേനോനും കെ മാധവൻ നായരും മൊയ്‌തു മൗലവിയും ഇതിനുമുന്നിൽ പകച്ചുനിന്നു. ഏറനാടും പരിസരവും കലാപഭൂമിയായി മാറി. ഗാന്ധിജിയും ആനിബസന്റും ശക്തമായ ഭാഷയിൽ ഈ അക്രമ പരമ്പരകളെ അപലപിച്ചു.

ബ്രിട്ടീഷ്‌ സർക്കാർ ഈ ലഹളകളെ ശക്തമായി നേരിട്ടു. മലബാറിലെ മാത്രമല്ല, മദ്രാസ്‌ പ്രസിഡൻസിയിലെ മുഴുവൻ ജയിലുകളും തടവുകാരെക്കൊണ്ട്‌ നിറഞ്ഞു. ഒടുവിൽ, ജയൽപ്പുള്ളികളെ അന്തമാൻ ദ്വീപ്‌ സമൂഹങ്ങളിലേക്ക്‌ മാറ്റാൻ അവർ തീരുമാനിച്ചു.

അന്തമാനിലെയും കേരളത്തിലെയും കാലാവസ്ഥ ഏറെക്കുറെ ഒരുപോലെ ആയിരുന്നു. ഈ ജയിൽമാറ്റത്തെക്കുറിച്ചാണ്‌ ഇവിടെ അന്വേഷിക്കുന്നത്‌. അത്‌ ഇങ്ങനെ: ജയിൽമാറ്റത്തിന്റെ ആവശ്യത്തിലേക്കായി പോലീസ്‌ സേനയെ ഉപയോഗിക്കരുതെന്ന്‌ സർക്കാർ തുടക്കത്തിലേ തീരുമാനിച്ചിരുന്നു. അതുപോലെത്തന്നെ തടവുകാരുടെ പൂർണസമ്മതത്തോടെയല്ലാതെ ജയിൽമാറ്റം പാടില്ലെന്നും അവർ തീരുമാനിച്ചു. അന്തമാനിലേത്‌ തുറന്ന ജയിലായിരിക്കും എന്നവർ പ്രഖ്യാപിച്ചു. ജയിൽപ്പുള്ളികളെ കുത്തിനിറച്ച മദ്രാസ്‌ പ്രസിഡൻസി ജയിലുകളിൽനിന്ന്‌ തുറന്ന ജയിലിലേക്കുള്ള മാറ്റം തടവുപുള്ളികൾക്ക്‌ ഒരുതരത്തിൽ ആശ്വാസമായിരുന്നു. താമസിക്കാൻ വീടും സ്ഥലവും കൊടുത്ത്‌ ഇങ്ങനെ അന്തമാനിലെത്തിയ തടവുകാരെ അന്തമാൻ കാടുകളിൽ ജോലി ചെയ്യാനാണ്‌ ഉപയോഗിച്ചിരുന്നത്‌. സ്വകാര്യ വ്യക്തികളും കൂലിപ്പണിക്കായി ഇവരെ ഉപയോഗിച്ചു. തടവുകാർക്ക്‌ നല്ല ഭക്ഷണവും തരക്കേടില്ലാത്ത കൂലിയും ബ്രിട്ടീഷ്‌ സർക്കാർ കൊടുത്തിരുന്നു. ഇതിനുപുറമെ കന്നുകാലികളെയും പണിയായുധങ്ങളും വാങ്ങാൻ പണം കടം കൊടുക്കുകയും ചെയ്‌തു.

മദ്രാസ്‌ ജയിലിൽനിന്ന്‌ ഏറെപ്പേർ ഈ മാറ്റത്തിന്‌ തയ്യാറായി. അവർ ഒരു നിവേദനം ബ്രിട്ടീഷ്‌ സർക്കാരിന്‌ കൊടുത്തതായി കാണുന്നു. കുടുംബാംഗങ്ങളെയും കൊണ്ടുവരാൻ സമ്മതിക്കണം എന്നതായിരുന്നു ഈ നിവേദനം. തുടർന്ന്‌ സർക്കാർ ചെലവിൽത്തന്നെ തടവുപുള്ളികളുടെ കുടുംബാംഗങ്ങളെ അന്തമാനിലേക്ക്‌ എത്തിക്കുവാൻ തയ്യാറായി.  ‘എസ്‌ എസ്‌ ഷാഹ്‌ത’ എന്ന കപ്പൽ ഇതിനായി സർക്കാർ നീക്കിവെക്കുകയും ചെയ്‌തു. കോഴിക്കോട്ടുനിന്ന്‌ മദ്രാസിലേക്ക്‌ ഒരു സ്‌പെഷൽ ട്രെയിനും ഓടിച്ചു.

കുടുംബാംഗങ്ങൾ ഓരോരുത്തർക്കും പുതുവസ്‌ത്രങ്ങൾ വാങ്ങിക്കാനായി പത്തു രൂപയും സർക്കാർ അനുവദിച്ചു. (ഒരു ഗുമസ്‌തന്റെ അക്കാലത്തെ മാസ ശമ്പളം പത്ത്‌ രൂപയായിരുന്നു). ഒന്നാമത്തെ സംഘം പെരിന്തൽമണ്ണയിൽനിന്നും മൂന്നാമത്തെ സംഘം മണ്ണാർക്കാട്ടുനിന്നും നാലാമത്തെ സംഘം മേലാറ്റൂരിൽനിന്നുമായിരുന്നുവെന്ന്‌ രേഖകളിൽ കാണാം. ഇവർ അന്തമാനിൽ താമസമാക്കിയപ്പോൾ ആ സ്ഥലങ്ങൾക്കൊക്കെ അവരുടെ സ്വദേശത്തെ പേരുകൾ തന്നെ കൊടുത്തു. അങ്ങനെ അന്തമാനിൽ മണ്ണാർക്കാടും പെരിന്തൽമണ്ണയും കൊണ്ടോട്ടിയുമൊക്കെ പിന്നീട്‌ സ്ഥലനാമങ്ങളായി. 60 വയസ്സ്‌ കഴിഞ്ഞവരും രോഗബാധിതരുമായ തടവുപുള്ളികളെ അവർ ആവശ്യപ്പെട്ടിട്ടും ജയിൽ മാറാൻ സർക്കാർ അനുവദിച്ചിരുന്നില്ല.

മലബാറിലെ ഒരു വിഭാഗം ഈ ജയിൽമാറ്റത്തിനെതിരെ രംഗത്തുവരികയുണ്ടായി. മലബാറിൽനിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന അൽ അമീൻ ഇക്കാര്യത്തിൽ മുൻപന്തിയിലായിരുന്നു. ‘അന്തമാനിൽ പോകുന്നവരുടെ ശ്രദ്ധയ്‌ക്ക്‌’ എന്ന തലക്കെട്ടോടെ ഒരു സപ്ലിമെന്റും കുറെ നോട്ടീസുകളും അവർ  ജയിൽമാറ്റത്തിനെതിരായി അടിച്ചിറക്കി. നായന്മാരുടെ ആവശ്യാർഥം മാപ്പിളമാരെ മലബാറിൽനിന്ന്‌ നാട്‌ കടത്തുകയാണെന്നും അന്തമാനിൽ തടവുപുള്ളികൾ സുരക്ഷിതരല്ലെന്നും അൽ അമീൻ എഴുതി.

ബ്രിട്ടീഷ്‌ സർക്കാർ ‘അന്തമാൻ‐ നിക്കോബാർ ഐലന്റ്‌ ടെമ്പർ റഗുലേഷൻസ്‌ 111 1926’ എന്ന നിയമം കൊണ്ടുവന്നു. ഇതോടെ തടവുകാർക്ക്‌ അവർ താമസിക്കുന്ന വീടിനും പരിസരത്തിനും ഉടമസ്ഥാവകാശം ലഭിച്ചു. ഇതിനുപുറമെ മന്തിനും മലമ്പനിക്കും സൗജന്യമായി മരുന്നും റേഷനായി മത്സ്യവും മാംസവും കൊടുക്കുകയും ചെയ്‌തിരുന്നു.

തടവുകാരായ കുട്ടികൾക്ക്‌ വിദ്യാഭ്യാസ സൗകര്യങ്ങൾ  ഒരുക്കിക്കൊടുക്കാനും ബ്രിട്ടീഷ്‌ സർക്കാർ ശ്രദ്ധിച്ചു. ഈ തടവുകാരുടെ പിന്മുറ ഇന്നും അന്തമാനിലുണ്ട്‌.

(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *