ആസ്ട്രേലിയ ഫൈനലിൽ



19 ന് ഇന്ത്യ-ആസ്ട്രേലിയ നേർക്കുനേർ

ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് തകർത്ത് ആസ്ട്രേലിയ ഫൈനലിൽ. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന സെമിഫൈനലിലാണ് 16 പന്ത് ബാക്കിനിൽക്കെ മഞ്ഞപ്പടയുടെ ആധികാരിക ജയം. 19 ന് ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയാണ് ആസ്ട്രേലിയയുടെ എതിരാളികൾ.
നിശ്ചിത 50 ഓവറിൽ 212 റൺ എടുക്കാനേ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞുള്ളു. 7 വിക്കറ്റുകൾ നഷ്ടമായി റണ്ണെടുക്കാൻ ബുദ്ധിമുട്ടിയ ആസ്ട്രേലിയയെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും വിജയ തീരത്തെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *