കോഴിക്കോട്: നിയമസഭ ഹരജികള്‍ സംബന്ധിച്ച സമിതി സിറ്റിങ് ജൂണ്‍ 10ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സമിതിയുടെ പരിഗണനയിലുള്ളതും ജില്ലയില്‍നിന്ന് ലഭിച്ചതുമായ ഹരജികളില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഹരജിക്കാര്‍ എന്നിവരുമായി ചര്‍ച്ചയും തെളിവെടുപ്പും നടത്തുകയും പുതിയ പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. താല്പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നേരിട്ടെത്തി പുതിയ പരാതികളും സമര്‍പ്പിക്കാം. പരാതികളില്‍ വിലാസത്തിനൊപ്പം ഫോണ്‍ നമ്പറും രേഖപ്പെടുത്തണം. ഫോണ്‍: 0471 2512524.

