അഡ്വ. കെ ജയന്തിന്റെ പിതാവ് കുന്നോത്ത് ഗോപാലകൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്തിന്റെ പിതാവും കോഴിക്കോട് ജില്ലയിലെ ആദ്യകാല കെഎസ്‌യു സ്ഥാപക നേതാവും റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥനും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന കല്ലായി സ്വദേശി കുന്നോത്ത് ഗോപാലകൃഷ്ണൻ (83) നിര്യാതനായി.

വീട്ടുപേര്: ഗോകുലം
ഭാര്യ: വി പി പ്രേമലക്ഷ്മി
മക്കൾ: സുനിൽ കുന്നോത്ത് – ജി എസ് ടി ഡെപ്യൂട്ടി കമ്മീഷണർ മലപ്പുറം,
കെ.പ്രശാന്ത് – റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ബാംഗ്ലൂർ ,
കെ സ്മിത,
അഡ്വ.കെ.ജയന്ത് -കെപിസിസി ജനറൽ സെക്രട്ടറി

മരുമക്കൾ :
എ കാർത്തികേയൻ,
കവിതാ സുനിൽ, ചന്ദ്രരേഖ പ്രശാന്ത് വില്ലേജ് ഓഫീസർ കക്കോടി,
ആര്യ ജയന്ത് – സെക്ഷൻ ഓഫീസർ കാലിക്കറ്റ് യൂണിവേഴ്സിറ്റി.

അന്തരിച്ച കുന്നോത്ത് ഗോപാലകൃഷ്ണൻ
കോഴിക്കോട് ചക്കുംകടവിലെ സുഹൃത് സംഘം ഉൾപ്പെടെ നിരവധി സാംസ്കാരിക സംഘടനകളുടെ സ്ഥാപക നേതാവായിരുന്നു. സംസ്കാര ചടങ്ങുകൾ: ചൊവ്വാഴ്ച (ഇന്ന്) ഉച്ചതിരിഞ്ഞ് കോഴിക്കോട് മാനാരി ശ്മശാനത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *