അധ്യാപക തസ്തിക: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മരുതോങ്കരയില്‍  ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളില്‍  എച്ച് എസ് ടി വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, നാചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്സ് അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള പി എസ് സി നിശ്ചയിച്ച യോഗ്യതയും പ്രായ പരിധിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. (പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗത്തിന് പ്രായപരിധിയില്‍ അര്‍ഹമായ സംവരണം ലഭിക്കും) യോഗ്യരായവരെ എഴുത്തു പരീക്ഷ നടത്തി തുടര്‍ന്നുള്ള  അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.

എഴുത്ത് പരീക്ഷ ഈസ്റ്റ്ഹില്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍  മെയ് 28  ന് രാവിലെ 10.30 ന് നടക്കും. അപേക്ഷ ഫോം അന്നേ ദിവസം രാവിലെ പരീക്ഷാ കേന്ദ്രത്തില്‍ ലഭ്യമാകും. ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട് സൈസ് ഫോട്ടോയും സഹിതം സെന്ററില്‍ രാവിലെ 9.30-ന് എത്തണം. ഫോണ്‍ – 0495 2370379.

Leave a Reply

Your email address will not be published. Required fields are marked *