പ്രീ ജിഎസ്ടി നികുതി കുടിശ്ശിക ഈടാക്കി

കോഴിക്കോട്: ജിഎസ്ടി നിയമത്തിന് മുമ്പുള്ള വിവിധ നിയമങ്ങള്‍ പ്രകാരം നികുതി കുടിശ്ശിക വരുത്തിയ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും നികുതി കുടിശ്ശിക ഈടാക്കി. മുന്‍ വര്‍ഷങ്ങളില്‍ ആംനസ്റ്റി പദ്ധതികള്‍ നിലവിലിരുന്നിട്ടും കുടിശ്ശിക തീര്‍പ്പാക്കാന്‍ താല്പര്യപ്പെടാത്ത കുടിശ്ശികക്കാരില്‍ നിന്നും റിക്കവറി നടപടികളിലൂടെ സ്റ്റേറ്റ് ജിഎസ്ടി അരിയര്‍ റിക്കവറി വിഭാഗം 1,15,500 രൂപയാണ് ഈടാക്കിയത്.

ജില്ലയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിലായി നടത്തിയ റിക്കവറി നടപടികള്‍ക്ക് കോഴിക്കോട് അരിയര്‍ റിക്കവറി ഡെപ്യൂട്ടി കമ്മീഷണര്‍ എ കെ  പ്രതീഷ്  (കെ എ എസ് ), സ്റ്റേറ്റ് ജിഎസ്ടി എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് -1 സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ പി പി ബിജു  എന്നിവര്‍ നേതൃത്വം നല്‍കി. എസ്ജിഎസ്ടി ഉദ്യോഗസ്ഥരായ  ശശിധരന്‍ ഇല്ലത്ത്, സുധീഷ്,  എ മനോജ് കുമാര്‍, കെ ജിതിന്‍, യു എസ് ഷമ്യ , കെ റഫീഖ്,  വൈജു, ലിജീഷ് എന്നിവര്‍ പങ്കെടുത്തു. കുടിശ്ശിക നിവാരണത്തിനായി റിക്കവറി നടപടികള്‍ തുടരുമെന്ന് വകുപ്പ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *