ജലവിതരണം മുടങ്ങും

കോഴിക്കോട്: അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുതിയപാലം ജങ്ഷനിലും കല്ലായ് റോഡില്‍ എംസിസി ബാങ്കിന് സമീപവും ഇന്റര്‍കണക്ഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 24, 25 തിയതികളില്‍ പൊറ്റമ്മല്‍ ടാങ്കില്‍ നിന്നുള്ള ജലവിതരണം മുടങ്ങും. പൊറ്റമ്മല്‍, കോട്ടൂളി, കുതിരവട്ടം, പുതിയറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, അഴകൊടി, പുതിയപാലം, ചാലപ്പുറം, പാളയം, മൂരിയാട്, കല്ലായി, മാനാഞ്ചിറ, മൂന്നാലിങ്ങല്‍, ഗാന്ധി റോഡ്, ബീച്ച് ഹോസ്പിറ്റല്‍, വലിയങ്ങാടി, മുഖദാര്‍, പള്ളികണ്ടി, കുറ്റിച്ചിറ, കോതി, പന്നിയങ്കര, പയ്യാനക്കല്‍, ചക്കുംകടവ് തിരുവണ്ണൂര്‍, മാങ്കാവ്, മീഞ്ചന്ത ഭാഗങ്ങളിലാണ് ജലവിതരണം പൂര്‍ണമായി മുടങ്ങുകയെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *