കോഴിക്കോട്: സാംസ്കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കിവരുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സൗജന്യ കലാ പരിശീലനം ആരംഭിക്കും. മോഹിനിയാട്ടം, പെയിന്റിങ്, കൂടിയാട്ടം, നാടകം എന്നീ ഇനങ്ങളിലാണ് പരിശീലനം. പ്രായപരിധിയില്ല. അപേക്ഷാ ഫോം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലും കടലുണ്ടി ഗ്രാമപഞ്ചായത്തിലും ലഭ്യമാണ്. ഫോണ്‍: 9400901140.

