കോഴിക്കോട്: ലോക ഡൗൺ സിൻഡ്രോം ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി ഓഫീസും ഡൗൺ സിൻഡ്രോം ട്രസ്റ്റും യുഎൽസിസിഎസ് ഫൗണ്ടേഷനും ചേർന്ന് ബോധവൽക്കരണ സെമിനാർ നടത്തി. എരഞ്ഞിപ്പാലം യുഎൽ കെയർ നായനാർ സദനത്തിൽ നടന്ന പരിപാടി സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ കീർത്തി ഉദ്ഘാടനം ചെയ്തു. ദോസ്ത് ചെയർമാൻ ഡോ. ഷാജി തോമസ് ജോൺ അധ്യക്ഷത വഹിച്ചു.
ജില്ലാ സാമൂഹിക നീതി ഓഫീസർ അഞ്ജു മോഹൻ, ദോസ്ത് സപ്പോർട്ട് ഗ്രൂപ്പ് പ്രസിഡന്റ് ടി നാസർ ബാബു, യുഎൽ കെയർ പ്രൊജക്ട് ഡവലപ്മെന്റ് ഓഫീസർ എം മൻസൂർ, പീഡിയാട്രിക് ഓർത്തോപീഡിക് സീനിയർ കൺസൽട്ടന്റ്
ഡോ. ഈശ്വർ ടി രമണി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ അഞ്ജു, ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ലക്ചറർ നീതു കോറോത്ത്, യുഎൽസിസിഎസ് ഫൗണ്ടേഷൻ മാനേജർ എ അഭിലാഷ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു.
ലോക ഡൗൺ സിൻഡ്രോം ദിനം: സെമിനാർ സംഘടിപ്പിച്ചു

