കോഴിക്കോട്: ഇംഹാന്‍സിൽ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത – സോഷ്യല്‍ വര്‍ക്കില്‍ രണ്ട് വര്‍ഷത്തെ റെഗുലര്‍ ബിരുദാനന്തര ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നും രണ്ട് വര്‍ഷ മുഴുവന്‍ സമയ എം.ഫില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് (റെഗുലര്‍ കോഴ്സ്) പൂര്‍ത്തീകരിക്കണം. എം.ഫില്‍ പഠനത്തിന് ശേഷം പ്രസ്തുത വിഷയത്തില്‍ ക്ലിനിക്കല്‍ /ടീച്ചിംഗ്/ഗവേഷണ മേഖലയില്‍ പ്രവൃത്തി പരിചയം അഭിലഷണീയമാണ്.
അപേക്ഷകള്‍ മാര്‍ച്ച് 29 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍ ഇംഹാന്‍സ്, മെഡിക്കല്‍ കോളജ് (പി.ഒ) 673008 വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് www.imhans.ac.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2359352.

