ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

കോഴിക്കോട്: കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട്, വയനാട് ജില്ലകളില്‍ താമസിക്കുന്നവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
വിഷയം/കോഴ്സിന്റെ പേര്: കറവപശു പരിപാലനം, എരുമ വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, വളര്‍ത്തുനായ്ക്കളുടെ പരിപാലനം, കൊമേഴ്സ്യല്‍ ഡെയറി ഫാമിങ്, ഓമനപ്പക്ഷികളുടെ പരിപാലനം, യമു വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍, ഇറച്ചിക്കോഴി വളര്‍ത്തല്‍, വീട്ടുവളപ്പിലെ കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, കാടപക്ഷി വളര്‍ത്തല്‍, ടര്‍ക്കി കോഴി വളര്‍ത്തല്‍.
യോഗ്യത: ബിവിഎസ്‌സി/എംവിഎസ്‌സി/പിഎച്ച്ഡി, കമ്പ്യൂട്ടര്‍ പരിജ്ഞാനം (പരിശീലനത്തിനാവശ്യമായ പവര്‍പോയിന്റ്റ് പ്രസന്റേഷന്‍ സ്വന്തമായി തയാറാക്കണം). പ്രായപരിധി 65 വയസ്സ്. വിശദമായ ബയോഡാറ്റ സഹിതം പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫീസര്‍, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, കക്കാട് റോഡ്, കണ്ണൂര്‍ -2 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ അഞ്ച് വൈകീട്ട് 4.30. അപേക്ഷ ഫോറം https://ahd.kerala.gov.in ല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇ മെയില്‍: Imtckannur.knr@kerala.gov.in, ഫോണ്‍: 0497-2763473.