കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംഗിൽ 104 പരാതികൾ തീർപ്പാക്കി.
രണ്ടു ദിവസമായി നടന്ന സിറ്റിംഗിൽ 108 പരാതികൾ പരിഗണിച്ചു.
റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ കൂടുതലായി എത്തിയതെന്ന് കമ്മീഷൻ പറഞ്ഞു.
വിവരാവകാശ കമ്മീഷൻ സിറ്റിംഗ്: 104 പരാതികൾ തീർപ്പാക്കി

