ദേവഗിരിയിലെ എല്ലാ വിദ്യാർഥികളും ബേസിക് ലൈഫ് സപ്പോർട്ട് കോഴ്സ് പൂർത്തിയാക്കി

കോഴിക്കോട്: സെന്റ് ജോസഫ്സ് ദേവഗിരിയിലെ എല്ലാ വിദ്യാർത്ഥികളും ബേസിക് ലൈഫ് സപ്പോർട്ട് കോഴ്സ് പൂർത്തിയാക്കികോളേജ് (ഓട്ടോണമസ് ) ഒന്നാം വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കായി ബേസിക് ലൈഫ് സപ്പോർട്ട് കോഴ്സ് സംഘടിപ്പിച്ചു. ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിസിൻ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ മൂന്നര മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ 1200 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

സി.പി.ആർ, അപകട ഘട്ടങ്ങളിൽ നൽകേണ്ട പ്രഥമ ശുശ്രൂഷകൾ, മുതിർന്നവർക്കും കൊച്ചുകുട്ടികൾക്കും അടിയന്തര സന്ദർഭങ്ങളിൽ നൽകേണ്ട ലൈഫ് സപ്പോർട്ട് ടെക്നിക്കുകൾ എന്നിവയിൽ മാനിക്വിൻ സഹായത്തോടെ കുട്ടികൾക്ക് പരിശീലനം നൽകി. മിംസ്  എമർജൻസി മെഡിസിനിലെയും എയ്ഞ്ചൽസ്  ഇന്റർ നാഷണൽ ഫൗണ്ടേഷനിലെയും മുപ്പതോളം ട്രെയിനർമാരാണ് പരിശീലനത്തിന് നേതൃത്വം നല്കിയത്.
കഴിഞ്ഞ മൂന്ന് അധ്യയന വർഷങ്ങളിലും ഇതേ കോഴ്സ്  സംഘടിപ്പിച്ചിരുന്നതിനാൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും ഇപ്പോൾ ഈ കോഴ്സ് പൂർത്തിയാക്കുകയും  സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.

കോഴ്സിന്റെ ഉദ്ഘാടന ചടങ്ങിൽ മിംസ്  ഹോസ്പിറ്റൽ എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. പി പി വേണുഗോപാലൻ  മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ബോബി ജോസ്, ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ഫാ. ബോണി  അഗസ്റ്റിൻ, മിംസ് ഹോസ്പിറ്റൽ BLS പ്രോഗ്രാം കോ- ഓർഡിനേറ്റർ മുനീർ എം പി,  എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേന്ദ്ര കുമാർ  എന്നിവർ സംസാരിച്ചു. സമാപന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ബോബി ജോസ് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫിസിക്കൽ എജുക്കേഷൻ അധ്യാപികയും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ ഡോ. രേഖ ജോസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *