ഹരിതസുന്ദര അങ്ങാടി

കോഴിക്കോട്: ‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിൻ്റെ ഭാഗമായി കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കൂട്ടാലിട അങ്ങാടി ഹരിതസുന്ദര ടൗൺ ആയി പ്രഖ്യാപിച്ചു. സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി ടൗൺ ശുചീകരിക്കുകയും ബിന്നുകൾ, ബോർഡുകൾ, ചെടിച്ചട്ടികൾ എന്നിവ സ്ഥാപിക്കുകയും ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ വിലാസിനി  അദ്ധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ സിജിത്ത്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷൈൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സിന്ധു കൈപ്പങ്ങൽ, മെമ്പർമാരായ കെ പി ദാമോദരൻ, പ്രീത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നാരായണൻ പി, ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജിത സത്യൻ എന്നിവർ സംസാരിച്ചു. ക്ലീൻ കോട്ടൂർ ഗ്രീൻ കോട്ടൂർ കൺവീനർ വി വി ബാലകൃഷ്ണൻ മാസ്റ്റർ മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വ്യാപാരി പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഓട്ടോ- ടാക്സി തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *