ലാബ് ടെക്നിഷ്യന്‍ കോഴ്‌സ്


കോഴിക്കോട്: കേന്ദ്ര ജൈവ സാങ്കേതിക മന്ത്രാലയത്തിന്റെ നൈപുണ്യ വികസന പരിശീലന പദ്ധതിയായ ലാബ് ടെക്നിഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 3000 രൂപയാണ് സ്‌റ്റൈപ്പന്‍ഡ്.   കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ്  പരിശീലനം.  അപേക്ഷകര്‍ ബയോളജി/ജൈവ സാങ്കേതിക വിദ്യയില്‍ പ്ലസ് ടു  ജയിച്ചവരായിരിക്കണം.  മൂന്നുമാസമാണ് പരിശീലന കാലാവധി.  ഏപ്രില്‍ 30 ആണ്  അപേക്ഷിക്കാനുള്ള അവസാന തീയതി. താല്പര്യമുള്ളവര്‍ക്ക്  (https://skillvigyan.kscste.kerala.gov.in/StudentTech), ലിങ്ക് മുഖേനയോ QR കോഡ് സ്‌കാന്‍ ചെയ്‌തോ അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *