സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സിനായി അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ തൊഴില്‍ മേഖലകളില്‍ മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് നല്‍കുന്ന അവാര്‍ഡായ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സിനായി അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 13 തൊഴില്‍ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.  ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍ (ഹോട്ടല്‍, റെസ്റ്റോറന്റ്), സ്റ്റാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ജുവലറികള്‍, സെക്യൂരിറ്റി സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, ഐ.ടി സ്ഥാപനങ്ങള്‍, നിര്‍മ്മാണ സ്ഥാപനങ്ങള്‍ (കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങള്‍), ഓട്ടോമൊബൈല്‍ ഷോറൂമുകള്‍, മെഡിക്കല്‍ ലാബുകള്‍ (മെഡിക്കല്‍ ലാബ് ആന്റ് എക്‌സ്-റേ, സ്‌കാനിംഗ് സെന്ററുകള്‍), സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയ 13 തൊഴില്‍ മേഖലകളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.

ലേബര്‍ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.lc.kerala.gov.in-ലെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് എന്ന ലിങ്ക് മുഖേന ഫെബ്രുവരി  25  വരെ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസുമായും അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായും ബന്ധപ്പെടാവുന്നതാണ് എന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്‌മെന്റ്) അറിയിച്ചു. ഫോണ്‍ – 0495 2370538.

Leave a Reply

Your email address will not be published. Required fields are marked *