കോഴിക്കോട്: വീട് നിർമാണത്തിലും തുടർന്നും ജനൽ, വാതിൽ ഉൾപ്പെടെയുള്ള തടി ഉൽപ്പന്നങ്ങൾ നേരിടുന്ന ചിതൽ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഹിൽവുഡ് ഗ്രൂപ്പ്. തടിയുടെ സുരക്ഷക്ക് വേണ്ടി ഹിൽവുഡ് ഷീൽഡ് പ്രോ എന്ന പ്രീമിയം ഉൽപ്പന്നം വിപണിയിലിറക്കി.
ട്രീറ്റ്ഡ് ഹാർഡ് വുഡ് ബ്രാൻഡായ ഹിൽവുഡ് ഷീൽഡ് പ്രോ തടി ഉൽപ്പന്നങ്ങളുടെ ദീർഘകാല സുരക്ഷയാണ് ഉറപ്പ് വരുത്തുന്നത്. തടി ഉൽപ്പന്ന മേഖലയിൽ ദീർഘകാലമായി പ്രവർത്തിച്ചു വരുന്ന ഹിൽവുഡ് കുറഞ്ഞ വിലയ്ക്കാണ് പ്രോഡക്ട് വിപണിയിലെത്തിക്കുന്നത്.
കല്ലായ് റോഡ് ഹോട്ടൽ വുഡീസിൽ നടന്ന ചടങ്ങിൽ ഹിൽവുഡ് ചെയർമാൻ വി ഷരീഫ് പ്രോഡക്ട് ലോഞ്ചിംഗ് നടത്തി. അഡ്വ ടി. സിദ്ദീഖ് എംഎൽഎ ആദ്യവിൽപന നിർവഹിച്ചു. ഹിൽ വുഡ് ഗ്രൂപ്പ് ഡയറക്ടർ ഷിബിലി മൊഹ്ദീൻ പ്രോഡക്ട് അവതരിപ്പിച്ചു. ഡയറക്ടർ ഷാസ് അഹമ്മദ് ചടങ്ങിൽ പങ്കെടുത്തു.

അഡ്വ ടി. സിദ്ദീഖ് എംഎൽഎ ആദ്യവിൽപന നിർവഹിച്ചപ്പോൾ

