കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ പിഎസ്സ്സി ബിരുദതല മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം ആരംഭിക്കുന്നു. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തുടങ്ങി ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 22 ന് വൈകീട്ട് നാലിനകം പേരാമ്പ്ര സിഡിസിയുടെ ഫേസ് ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ QR Code Scan ചെയ്തോ പേര് രജിസ്റ്റര്‍ ചെയ്യാം. ക്ലാസ്സുകള്‍ ഓഫ് ലൈന്‍ ആയിരിക്കും. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം.
ഫോണ്‍ – 0496-2615500, 0495 2370179.

