കോഴിക്കോട്: ആധാരത്തില്‍ വിലകുറച്ചത് കാരണമുള്ള അണ്ടര്‍വാല്വേഷൻ കേസുകളില്‍ വന്‍ ഇളവുകളോടുകൂടി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിലവില്‍ വന്നു. ഇതു പ്രകാരം 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതും അണ്ടര്‍വാല്വേഷൻ റിപ്പോര്‍ട്ട് ചെയ്തതുമായ കേസുകള്‍ തീര്‍പ്പാക്കുവാന്‍ അവസരമുണ്ട്. ഇതിനായി രജിസ്ട്രേഷന് വകുപ്പ് സെറ്റില്‍മെന്റ് കമ്മീഷന് രൂപീകരിച്ചിട്ടുണ്ട്. 2017 ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ അണ്ടര്‍വാല്വേഷൻ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി കോംപൗണ്ടിംഗ് സ്കീമുമുണ്ട്.സെറ്റില്‍മെന്റ് പദ്ധതി പ്രകാരം രജിസ്ട്രേഷന് ഫീസ് 75 ശതമാനം വരെയും സ്റ്റാമ്പ് ഡ്യൂട്ടി 60 ശതമാനം വരെയും ഇളവ് ലഭിക്കും. കോംപൗണ്ടിംഗ് പദ്ധതി പ്രകാരം രജിസ്ട്രേഷന് ഫീസ് മുഴുവനായി ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ 50 ശതമാനം തുക മാത്രം ഒടുക്കിയാല്‍ മതിയാകും. ഈ ആനുകൂല്യം 2025 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും ലഭിക്കുക. ഈ പദ്ധതി ഉപയോഗപ്പെടുത്താത്ത കേസുകളില്‍ മുഴുവന്‍ തുകയ്ക്കും റവന്യൂ റിക്കവറി നടപടി സ്വീകരിക്കും. 2025 ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ പദ്ധതികളുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോഴിക്കോട് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള സബ് രജിസ്ട്രാര്‍ ഓഫീസുമായോ ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 0495-2721895.
Related Posts
വൈദ്യുതി നിരക്ക് പരിഷ്കരണം; തെളിവെടുപ്പ് സെപ്റ്റംബര്‍ മൂന്നിന്
കോഴിക്കോട്: 2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച ശുപാര്ശകളിന്മേല് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി…
ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം പുനരാവിഷ്കരിച്ച് അഗ്നിരക്ഷാ സേന
കോഴിക്കോട്: ചൂരല്‍മല ദുരന്തത്തില്‍ മുണ്ടക്കൈയില്‍ അകപ്പെട്ട കൈക്കുഞ്ഞിനെ കയറിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അഗ്നിരക്ഷാ സേനയുടെ ചിത്രം ആരുടെയും മനസ്സില്‍നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. ദുരന്തത്തില്‍ അഗ്നിരക്ഷാ സേന നടത്തിയ…
സിറ്റിംഗിന് ഹാജരായില്ല; നാല് പേര്‍ക്ക് സമന്‍സ് അയച്ച് വിവരാവകാശ കമ്മീഷണർ
കോഴിക്കോട്: വിവരാവകാശ കമ്മീഷന് സിറ്റിംഗില്‍ ഹാജരാവാതിരുന്ന മൂന്നു കേസുകളില്‍ ബന്ധപ്പെട്ട നാല് വിവരാവകാശ ഓഫീസര്‍മാര്‍ക്ക് സമന്‍സ് അയച്ച് വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹകീം. തിരുവനന്തപുരത്തെ…

