വൈദ്യുതി നിരക്ക് പരിഷ്കരണം; തെളിവെടുപ്പ് സെപ്റ്റംബര്‍ മൂന്നിന്
കോഴിക്കോട്: 2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച ശുപാര്ശകളിന്മേല് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ചെയര്മാന് ടി കെ ജോസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പൊതു തെളിവെടുപ്പ് സെപ്റ്റംബര്‍ മൂന്നിന്. അന്ന് രാവിലെ 11 ന് കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന ഹിയറിംഗില്‍ പൊതുജനങ്ങള്‍ക്കും വിഷയത്തില്‍ താല്പര്യമുള്ള കക്ഷികള്‍ക്കും നേരിട്ടെത്തി അഭിപ്രായം പങ്കുവയ്ക്കാം.
*ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി റഹ്മാനിയ സ്കൂള്‍ ഫോര്‍ ഡെഫിലെ പൂര്‍വ വിദ്യാര്‍ഥികള്‍*
(പടം)
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് റഹ്മാനിയ സ്കൂള്‍ ഫോര്‍ ഡെഫ് അലുംനി അസോസിയേഷന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സമാഹരിച്ച 43,930 രൂപ കോഴിക്കോട് കലക്ടറേറ്റില്‍ വച്ച് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന് കൈമാറി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.