കോഴിക്കോട്: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷന്റെ ഭാഗമായി ഹൈസ്കൂള്‍ – ഹയര്‍സെക്കൻഡറി വിദ്യാര്‍ത്ഥികള്‍, കോളേജ് (ബിരുദ – ബിരുദാനന്തര) വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കായി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം മേഖലകളിലായി പ്രാഥമിക മത്സരങ്ങളും നിയമസഭാ മന്ദിരത്തില്‍ ഫൈനല്‍ മത്സരങ്ങളും സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്കായുളള പ്രാഥമിക – ഫൈനല്‍ മത്സരങ്ങള്‍ നിയമസഭാ മന്ദിരത്തിലാണ് നടക്കുക. ഒരു സ്കൂള്‍ – കോളേജില്‍ നിന്നും പരമാവധി രണ്ടു വീതം ടീമുകള്‍ക്ക് പങ്കെടുക്കാം. കോഴിക്കോട് മേഖലാ (വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍) പ്രാഥമിക മത്സരം ഡിസംബര്‍ മൂന്നിന് കോഴിക്കോട് കാരപ്പറമ്പ് ജിഎച്ച്എസ്എസ്സില്‍ നടക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി നവംബര്‍ 26. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.klibf.niyamasabha.org സന്ദര്‍ശിക്കുക.
Related Posts
ആര്‍ട്സ് കോളേജ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തുടക്കം
മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു കോഴിക്കോട്: ‘അതിരുകള്‍ക്കപ്പുറം: പാരസ്പര്യത്തിന്റെ ലോകം’ സന്ദേശത്തില്‍ കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ…
കലോത്സവ നഗരിയിൽ ചിത്ര പ്രദർശനം
പേരാമ്പ്ര: റവന്യൂ ജില്ലാ സ്കൂൾ കലോത്സവ സാംസ്കാരിക കമ്മറ്റി കലോത്സവ നഗരിയിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കമ്മറ്റി…
കലാകായികമേള 21ന്
കോഴിക്കോട്: ജില്ലാ എക്സൈസ് കലാ-കായികമേള സെപ്റ്റംബര്‍ 21ന് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നടക്കും. ഉത്തരമേഖല ജോയിന്റ് എക്സൈസ് കമീഷണര്‍ എം സുഗുണന് ഉദ്ഘാടനം നിര്‍വഹിക്കും.

