കോഴിക്കോട്: സമരാനുകൂലികൾ വ്യാപാരിയെ ബന്ദിയാക്കി.ഹർത്താൽ ദിവസം കട തുറന്നതിന്റെ പേരിൽ അരീക്കാട് യൂണിറ്റിലെ മോഡേൺ ബസാറിലുള്ള Sanvi store എന്ന പച്ചക്കറി വ്യാപാരം നടത്തുന്ന രാഹുലിനെയും മകനെയുമാണ് സമരാനുകൂലികൾ ഷട്ടർ താഴിട്ട് ബന്ദിയാക്കിയത്. തൊട്ടടുത്തുള്ള വ്യാപാരികളും നാട്ടുകാരും വന്ന് കടയുടെ ഷട്ടർ തുറന്നു രാഹുലിനെയും സാധനം വാങ്ങിക്കാൻ വന്നവരെയും പുറത്തിറക്കി. വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ ബന്ധപ്പെട്ട വർക്ക് പരാതി നൽകി.വൈകിട്ട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വി സുനിൽകുമാർ,ജില്ലാ സെക്രട്ടറി കെ എം ഹനീഫ, മണ്ഡലം വൈസ് പ്രസിഡൻ്റ് ടി എസ് നാരായണൻ എന്നിവർ നേതൃത്വം നൽകി.യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ അബൂബക്കർ സിദ്ദീഖ് , യൂണിറ്റ് യൂത്ത്ജനറൽ സെക്രട്ടറി പി കെ അബ്ദുൽ വഹാബ്, എം അനിൽകുമാർ . എം ജയൻ, ടി പി സിദ്ദീഖ് അഹമ്മദ് എന്നിവർ സംസാരിച്ചു.
Related Posts
ഓംബുഡ്സ്മാന് സിറ്റിംഗ് 11,12 തീയതികളിൽ
കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പിഎംഎവൈ ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനായി നവംബര്‍ 11 ന് ജില്ലാ എംജിഎന്‍ആര്‍ഇജിഎസ്, പിഎംഎവൈ ഭവനപദ്ധതി ഓംബുഡ്സ്മാന്…
പെരുവയല്‍ ഖാദി ഉൽപ്പാദന കേന്ദ്രം കെട്ടിടം ഉദ്ഘാടനം
കോഴിക്കോട്: പെരുവയല്‍ ഖാദി ഉൽപ്പാദന വിപണന കേന്ദ്രത്തിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി ജയരാജന് നിര്‍വഹിച്ചു. പി ടി എ…
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ല സജ്ജം
കോഴിക്കോട്: ഡിസംബര്‍ 11-ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…

