‹

പെരുവയല്‍ ഖാദി ഉൽപ്പാദന കേന്ദ്രം കെട്ടിടം ഉദ്ഘാടനം


കോഴിക്കോട്: പെരുവയല്‍ ഖാദി ഉൽപ്പാദന വിപണന കേന്ദ്രത്തിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍  നിര്‍വഹിച്ചു. പി ടി എ റഹീം എം.എല്‍.എ അദ്ധ്യക്ഷനായി.

എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 63 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കലില്‍ എടക്കാട്ട് ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി  സൗജന്യമായി വിട്ടു നല്‍കിയ 87 സെന്‍റ് സ്ഥലത്താണ് ഖാദി ഉൽപ്പാദന കേന്ദ്രം സ്ഥാപിച്ചിട്ടുളളത്. 1984 മെയ് മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രത്തില്‍ ഇപ്പോള്‍ 25 വനിതകളാണ് ജോലി ചെയ്തുവരുന്നത്.

പെരുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുബിത തോട്ടഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി പി മാധവന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ പി റീന, ഖാദിബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുക, സ്വാഗതസംഘം ചെയര്‍മാന്‍ എം എം പ്രസാദ്  എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് ഓഫീസര്‍  കെ ഷിബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ വി കെ ജിതേഷ് സ്വാഗതവും വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസര്‍ വിനോദ് കരിമാനി നന്ദിയും പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000