കോഴിക്കോട്: കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പ്രസിഡൻ്റും അർബൻ പ്ലാനറും ചാർട്ടേഡ് എൻജിനീയറുമായ വിനീഷ് വിദ്യാധരൻ്റെ രണ്ട് പുസ്തകങ്ങൾ 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.’ജീവൻ്റെ ഏടുകൾ’ എന്ന കവിതാസമാഹാരംകവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറും ‘സഫലജീവിതത്തിന് 100 സന്ദേശങ്ങൾ’ എന്ന പ്രചോദനാത്മക പുസ്തകം മേയർ ഡോ. ബീന ഫിലിപ്പും പ്രകാശനം ചെയ്തു. ഈ പ്രസിദ്ധീകരണങ്ങളുടെ ആദ്യ പകർപ്പുകൾ ഷാർജ ബുക്ക് അതോറിറ്റിയുടെ വിദേശകാര്യ എക്സിക്യൂട്ടീവ് പി വി മോഹൻകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ സാഹിത്യകാരി കെ പി സുധീര , കവയിത്രി ഹണി ഭാസ്കരൻ, ലിപി അക്ബർ, ടി പ്രമോദ് കുമാർ, എം എ സുഹൈൽ എന്നിവർ സംസാരിച്ചു.ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.
Related Posts
‘ഉബു റോയ്’ നാടകം ഫെബ്രുവരി 3, 4, 5 തീയതികളിൽ വടകരയിൽ
കോഴിക്കോട്: മികച്ച നാടകാവിഷ്കാരങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ദീപൻ ശിവരാമൻ്റെ പുതിയ നാടകം ‘ഉബു റോയ്’ ഫെബ്രുവരി 3, 4, 5 തീയതികളിൽ വടകര നാരായണനഗരത്തിൽ അവതരിപ്പിക്കുന്നു. ഇതിനായി…
വി കെ സി മമ്മദ് കോയയുടെ ആത്മകഥ ‘ഇനിയും നടക്കാം’ പ്രകാശനം ചെയ്തു
കോഴിക്കോട്: പ്രമുഖ വ്യവസായിയും മുൻ എംഎൽഎയും വി കെ സി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനുമായ വി കെ സി മമ്മദ് കോയയുടെ ആത്മകഥ ‘ഇനിയും നടക്കാം’ മുഖ്യമന്ത്രി…
ചേലക്കോടന്‍ ആയിഷുമ്മ മ്യൂസിയം വിപുലീകരിക്കും
കോഴിക്കോട്: കേരളം സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ച ചേലക്കോടന്‍ ആയിഷുമ്മയുടെ സ്മരണാര്‍ത്ഥം കോഴിക്കോട് ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരത മിഷനും ചേര്‍ന്ന് ആരംഭിച്ച ചേലക്കോടന്‍ ആയിഷുമ്മ…

