കോഴിക്കോട്: കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പ്രസിഡൻ്റും അർബൻ പ്ലാനറും ചാർട്ടേഡ് എൻജിനീയറുമായ വിനീഷ് വിദ്യാധരൻ്റെ രണ്ട് പുസ്തകങ്ങൾ 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.’ജീവൻ്റെ ഏടുകൾ’ എന്ന കവിതാസമാഹാരംകവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറും ‘സഫലജീവിതത്തിന് 100 സന്ദേശങ്ങൾ’ എന്ന പ്രചോദനാത്മക പുസ്തകം മേയർ ഡോ. ബീന ഫിലിപ്പും പ്രകാശനം ചെയ്തു. ഈ പ്രസിദ്ധീകരണങ്ങളുടെ ആദ്യ പകർപ്പുകൾ ഷാർജ ബുക്ക് അതോറിറ്റിയുടെ വിദേശകാര്യ എക്സിക്യൂട്ടീവ് പി വി മോഹൻകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ സാഹിത്യകാരി കെ പി സുധീര , കവയിത്രി ഹണി ഭാസ്കരൻ, ലിപി അക്ബർ, ടി പ്രമോദ് കുമാർ, എം എ സുഹൈൽ എന്നിവർ സംസാരിച്ചു.ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.
Related Posts
ഇന്ത്യയിലെ മാധ്യമങ്ങൾ കേന്ദ്ര ഗവൺമെന്റിന് വേണ്ടി പാദപൂജ ചെയ്യുന്നു: എം ബി രാജേഷ്
കോഴിക്കോട് : ഇന്ത്യയിലെ മാധ്യമങ്ങൾ കേന്ദ്രസർക്കാറിന് വേണ്ടി പാദപൂജ നടത്തുന്നുവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാം എഡിഷനിൽ കഥ വേദിയിൽ…
കടൽതീരം സംരക്ഷിക്കണം: കല
കോഴിക്കോട്: സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന, കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കോഴി ക്കോടൻ കടൽതീരം സംരക്ഷിക്കണമെന്ന് കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല).പഴയ കോർപ്പറേഷൻ ഓഫീസ് കെട്ടിടം പുരാതന മ്യൂസിയമാക്കി…
ചലച്ചിത്ര പ്രേമികൾക്ക് വിരുന്നൊരുക്കി മേള
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെക്കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ വാസുദേവൻ കുപ്പാട്ടിന്റെ ആസ്വാദനക്കുറിപ്പ് അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയം പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് ഇരുപത്തിയെട്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില് നിറഞ്ഞുനിന്നത്.…

