കോഴിക്കോട്: സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പത്താം തരം തുല്യത പതിനെട്ടാം ബാച്ചിന്റെയും ഹയർ സെക്കന്ററി തുല്യത ഒൻപതാം ബാച്ചിന്റെയും സമ്പർക്ക പഠന ക്ലാസ്സുകൾ ജില്ലയിൽ തുടങ്ങി. ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളിലുമാണ് ക്ലാസ്സുകൾ നടക്കുന്നത്. പത്താം തരത്തിന് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 10 സമ്പർക്ക പഠനകേന്ദ്രങ്ങളും ഹയർ സെക്കന്റി തുല്യതയ്ക്ക് 12 പഠനകേന്ദ്രങ്ങളുമാണ് പ്രവർത്തിക്കുന്നത്.നിരന്തര മുല്യനിർണയം ഉൾപ്പടെയുളളതിനാൽ കോഴ്സിന് രജിസ്റ്റർ ചെയ്ത മുഴുവൻ പഠിതാക്കളും അവർക്ക് അനുവദിച്ച സമ്പർക്ക പഠനകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന് സാക്ഷരത മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ അറിയിച്ചു. പഠിതാക്കൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാരിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കേണ്ട സമ്പർക്ക പഠനകേന്ദ്രങ്ങൾ അറിയാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് 9446630185 നമ്പറിൽ ബന്ധപ്പെടാം.
Related Posts
സൈക്യാട്രിക് നഴ്സിങ് കോഴ്സ്
കോഴിക്കോട്: ഇംഹാന്‍സില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജനറല്‍ നഴ്സിങ്/ബി.എസ്.സി നഴ്സിങ്/പോസ്റ്റ് ബേസിക്…
യുപി സ്കൂള്‍ ടീച്ചര്‍ അഭിമുഖം
കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ യുപി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന് പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള…
അസിസ്റ്റന്റ് ഗ്രേഡ് 1- അഞ്ച് ഒഴിവ്
കോഴിക്കോട്: സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ (സിഡബ്ല്യുആര്‍ഡിഎം) എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയില്‍ അഞ്ച് താത്കാലിക ഒഴിവുകളുണ്ട്. യോഗ്യത: അംഗീകൃത സര്‍വകാലാശാല…

