കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ചെറിയ നിരക്കിൽ ഫീസ് ഈടാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹിൽകുമാര്‍ സിംഗ് അറിയിച്ചു. പ്രവർത്തന ഫണ്ട് കണ്ടെത്തുന്നതിനായി മറ്റ് സര്‍ക്കാര്‍ ആശുപത്രികളിൽ ഈടാക്കുന്ന മാതൃകയിൽ നാമമാത്ര ഫീസാണ് ഈടാക്കാന്‍ ആലോചിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് എച്ച്.ഡി.എസ്. ചെയര്മാന് കൂടിയായ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ കോളേജിന്റെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒരു സാമ്പത്തിക സ്രോതസ്സ് എന്ന നിലയില്‍ ഒ പി ടിക്കറ്റിന് നിരക്ക് നിശ്ചയിക്കണം എന്ന് എച്ച്.ഡി.എസ്സില്‍ നിര്‍ദ്ദേശം വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് കലക്ടര്‍ പറഞ്ഞു.
Related Posts
TB control in India- the right and wrong
Dr. P K Sasidharan It is disgraceful for India to discuss TB control as mentioned in this write up in…
ഡോറ ട്രെയിനി നിയമനം
കോഴിക്കോട്: ഗവ. ദന്തൽ കോളേജിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ് കോഴ്സ് പാസായ രണ്ട് ഡോറ ട്രെയിനികളെ താത്കാലികമായി നിയമിക്കുന്നു. 5000…
ആരോഗ്യമിത്ര: അഭിമുഖം 27-ന്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന ആരോഗ്യമിത്ര തസ്തികയിലെ ഒഴിവുകളിലേക്ക് 755 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം…

