കോഴിക്കോട്: 2024- 2025 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും ഓണ്‍ലൈന്‍ ആയി പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പ്രിന്റ്ഔട്ടും മറ്റു അനുബന്ധ രേഖകളും ജില്ല സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് www.ksb.gov.in സന്ദര്‍ശിക്കുക. അവസാന തിയ്യതി നവംബര്‍ 30. ഫോണ്‍ 0495 2771881.

