കോഴിക്കോട്: കെജിഎംഒഎ സംഘടിപ്പിച്ച അമൃതകിരണം മെഡിക്വിസ് ജില്ലാതല മത്സരത്തില്‍ മടവൂര്‍ ചക്കാലക്കല്‍ എച്ച്എസ്എസിലെ നിയ ഫെബിന്‍, ഫാത്തിമ ഫര്‍ഹീന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. വേളംകോട് സെന്റ് ജോര്‍ജ് എച്ച്എസ്എസ് വിദ്യാര്‍ത്ഥികളായ ജനിയ ലൈജു, ആന്‍ മരിയ ജസ്റ്റിന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നടുവണ്ണൂര്‍ ജിഎച്ച്എസ്എസിലെ
പി എസ് ഹരിനന്ദ, എസ് ദില്‍ഷ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. കോഴിക്കോട് ഐഎംഎ ഹാളില്‍ നടന്ന മത്സരത്തില്‍ നൂറുവിദ്യാലയങ്ങളില്‍ നിന്നായി ഇരുനൂറു വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. രണ്ടു വിദ്യാര്‍ത്ഥികളടങ്ങുന്ന ഒരു ടീമാണ് മത്സരത്തിന് എത്തിയത്.
കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി. ഒന്നാം സമ്മാനാര്‍ഹരായ വിദ്യാര്‍ഥികള്‍ ജനുവരി 21ന് സംസ്ഥാന തലമത്സരത്തില്‍ പങ്കെടുക്കും.

അമൃതകിരണം മെഡിക്വിസ് ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മടവൂര്‍ ചക്കാലക്കല്‍ എച്ച്എസ്എസിലെ നിയ ഫെബിന്‍, ഫാത്തിമ ഫര്‍ഹീന്‍ എന്നിവര്‍ക്ക് ഡിഎംഒ ഡോ. എന്‍ രാജേന്ദ്രന്‍ സമ്മാനം നല്‍കുന്നു

